jojipk
Saturday, April 5, 2014
Monday, January 13, 2014
നിന്ദിക്കാന്‍ എനിക്കുണ്ട് നൂറു കാരണങ്ങള്‍....
“ടു ബി ഓര്‍ നോട്ട് ടു ബി” എന്ന ഹാംലെറ്റിന്റെ പ്രസിദ്ധമായ ചോദ്യം പോലെ മലയാളിവിശ്വാസികളെ ഇന്ന് നേരിടുന്ന ചോദ്യമാണ്: "നിന്ദിക്കണോ വന്ദിക്കണോ?"
നിന്ദിക്കാം, വന്ദിക്കാം; Sitting on the Fence എന്ന ഇംഗ്ലീഷ്കാരന്റെ നിഷ്പക്ഷതാകുതന്ത്രം കൈമുതലായുള്ളവര്‍ക്ക് നിന്ദിക്കാതെയും വന്ദിക്കാതെയും കഴിയാം.
ഇന്നാട്ടിലെ മലയാളികളുടെയിടയില്‍ സാംക്രമികരോഗംപോലെ പടര്‍ന്നു പിടിക്കുന്ന ധ്യാനവിപത്തിനെ വന്ദിക്കണോ, നിന്ദിക്കണോ എന്ന് ഞാന്‍ ചിന്തിച്ചു നോക്കി; ഒരിക്കലല്ല, പല വട്ടം.
വന്ദിക്കാനോ, നിന്ദിക്കാതിരിക്കാനോ ഒരു കാരണം പോലും കണ്ടെത്തിയില്ല. നിന്ദിക്കാന്‍ നൂറു കാരണങ്ങള്‍ എനിക്കുണ്ട്.
വെട്ടുകിളികളെപ്പോലെ കൂടെക്കൂടെ ഇവിടെയെത്തി, വിതയ്ക്കാതെ, ജനത്തിന്റെ അധ്വാനഫലം തട്ടിയെടുക്കുന്ന ഈ ആത്മീയ ലാടഗുരുക്കള്‍ക്ക് വിശ്വാസിസമൂഹത്തോട് സ്നേഹമോ പ്രതിബദ്ധതയോ ഉണ്ടെന്നതിന് ഒരു കാരണവും കണ്ടെത്താന്‍ നാളിതുവരെ എനിക്കായിട്ടില്ല.
ഇവര്‍ കാണിക്കുന്ന ഭക്തിയാഭാസങ്ങള്‍ക്കും കൊലവിളിക്കും ന്യായീകരണമായി വിശുദ്ധഗ്രന്ഥത്തിലെ ഒരു വാചകം കാണിച്ചു തരാനുണ്ടോ? അതിനെതിരായി ആ ഗ്രന്ഥത്തില്‍ എത്രയോ വാചകങ്ങളുണ്ട്. അതൊന്നും കുഞ്ഞാടുകള്‍ക്കറിയില്ലേ?.
ബൈബിള്‍ വ്യാഖ്യാനതൊഴിലാളികളുടെ കൂട്ടില്ലാതെ ആ പുസ്തകത്തിലൂടെ ഒന്ന് കടന്നുപോവുക. നിങ്ങളെ വഴിപിഴപ്പിക്കുന്ന ഈ ദുഷ്ടശക്തികളുടെ തനിനിറം കാണാന്‍ അത്രമാത്രമേ ചെയ്യേണ്ടൂ.
കാരിസ്മാറ്റിക്ക് പ്രസ്ഥാനം തുടങ്ങിയകാലത്ത് കേരളത്തിലെ കത്തോലിക്കാ മെത്രാന്മാര്‍ എല്ലാവരും അതിനെ അപലപിച്ചു. അതിനുകാരണമായി അവര്‍ക്ക് നിരവധി കാരണങ്ങള്‍ നിരത്താനുണ്ടായിരുന്നു. എന്നാല്‍ അതിന് വിസ്വാസന്ധത ബാധിച്ചവരുടെയിടയില്‍ ഉണ്ടായ ജനപ്രീതിയും അത്തരം ധ്യാനകേന്ദ്രങ്ങളില്‍ നിന്നുയര്‍ന്ന പണത്തിന്റെ കിലുക്കവും കേട്ടപ്പോള്‍ തിരുമേനിമാര്‍ കവാത്ത് മറന്നു; ഇന്നവര്‍ ഇവറ്റകളുടെ പിറകെ കൂടിയിരിക്കുന്നു.
ആലഞ്ചേരിപിതാവ് വലിയ പദവിയില്‍ എത്തിയതിനുശേഷവും കേട്ടു ചില മുറുമുറുപ്പുകള്‍. ധ്യാനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണം.
എന്തുസംഭവിച്ചു? നിങ്ങള്ക്ക് കിട്ടുന്നതിന്റെ ഒരു വീതം ഞങ്ങള്‍ക്കും വേണം എന്ന സന്ദേശം മാത്രമായിരുന്നില്ലേ അത്?
ധ്യാനങ്ങള്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ തുടരുന്നു.
വ്യാവസായികാടിസ്ഥാനത്തില്‍ മലയാളിയെ ധ്യാനിപ്പിച്ചു പണം പിടുങ്ങാന്‍ ഈ കാപാലികര്‍ എത്തിതുടങ്ങിയ കാലത്ത് ഇതിനെതിരെ ലണ്ടനിലെ കത്തോലിക്കാ ബിഷപ്പ്, അലന്‍ ഹോപ്സ് ശക്തമായി താക്കീത് നല്‍കിയതായി സാക്ഷാല്‍ ദീപിക തന്നെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. എട്ടു വര്‍ഷങ്ങള്‍ മുമ്പ്, 2006-ല്‍ ഇപ്പറഞ്ഞ ബിഷപ്പ് പറഞ്ഞതനുസരിച്ച് “സഭാ നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടാതെയാണ് മിക്ക ധ്യാനങ്ങളും നടത്തിവരുന്നത്. സഭയുടെ കെട്ടുറപ്പിനെ ദോഷമായി ബാധിക്കുന്ന ഇത്തരം പ്രവണതകള്‍ അനുവദിക്കാനാവില്ല.”
എന്നിട്ടും, ഇത്തരം ചൂഷണത്തെ നിന്ദിക്കരുതുപോലും!
വിശ്വാസത്തിന്റെ തിമിരം ബാധിച്ചവരുടെ പണം അപഹരിക്കുന്ന കള്ളന്മാരോട് ഏതാനും ചോദ്യങ്ങള്‍....
മീന്‍കുളത്തില്‍ നിന്നുമാത്രം മീന്‍ പിടിക്കുന്ന നിങ്ങള്‍ക്ക് ഒരു തുറന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് ഈ മുതലെടുപ്പിന്റെ ഗുണങ്ങള്‍ വിവരിക്കാമോ?
കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പയ്ക്ക് ഇവിടെ സംഭവിക്കുന്നതിനെക്കുറിച്ച് സമഗ്രവും സത്യസന്ധവുമായ ഒരു റിപ്പോര്‍ട്ട് (സുതാര്യമായിരിക്കണം, കല്ലുവച്ച നുണകള്‍ മാത്രമായിരിക്കരുത്) ഉണ്ടാക്കി അയച്ച് അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ഈ പ്രഹസനം തുടരാന്‍ സാധിക്കുമോ?
കേരളത്തിലുള്ളവരുടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചതിനുശേഷമാണോ നിങ്ങള്‍ ഇവിടെയുള്ളവരുടെ നിസാര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയം കണ്ടെത്തുന്നത്?
ഇല്ല, നിങ്ങള്‍ ഈ ചോദ്യങ്ങളെ അവഗണിക്കും.
പട്ടികള്‍ കുരയ്ക്കും... ബിസിനസ് തുടരും.
ഹല്ലേലൂയ......

Sunday, July 14, 2013
Sunday, June 16, 2013
ദൈവത്തിന് തെളിവില്ലെന്ന തികഞ്ഞ ബോധ്യമുള്ളതിനാല്‍ മതം ആധുനിക കാലത്ത് ചില അടുവുനയങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. കടം വീട്ടാനുള്ള ബാധ്യത ഒഴിവാക്കാനായി ഒരാള്‍ സ്വയം പാപ്പരായി പ്രഖ്യാപിക്കുന്ന കുബുദ്ധിയിവിടെ കാണാം. പണ്ട് സ്വപ്നദര്‍ശനവും വെളിപാടും അത്ഭുതങ്ങളുമൊക്കെയായി പരന്നൊഴുകിയിരുന്ന ദൈവങ്ങളൊക്കെ ആ മടപ്പണി നിറുത്തിയിട്ട് കാലം കുറെയായി. എന്താണെന്നറിയില്ല, ദൈവം അപ്രതീക്ഷിതമായി അലസനായി മാറി. പ്രത്യക്ഷപ്പെടലും അശരീരികളും തീരെയില്ലാതായി. അവസാനകാലത്ത് ചിലരെ നേരില്‍ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തുവത്രെ. അതിനുശേഷം കടയടച്ച് ഷട്ടറിട്ടു. കാണാനാവില്ല, കേള്‍ക്കാനാവില്ല, അറിയാനാവില്ല.... തുടങ്ങി മനുഷ്യന് പരിചിതമായ മിക്ക 'ഇല്ല'കളും ദൈവരക്ഷയ്ക്കായി ഉപയോഗിക്കാന്‍ മതം ബാദ്ധ്യസ്ഥമായി. എല്ലാ 'ഇല്ല'കളും ചേര്‍ന്നവനാണ് ദൈവമെങ്കിലും, വിചിത്രമെന്ന് പറയട്ടെ, ആ ദൈവം 'ഉണ്ട്' എന്ന് മതം ആണയിടുന്നു.
ദൈവം ഉണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍വ 'ഇല്ല'കളും അടിച്ചേല്‍പ്പിക്കുന്നത്. തെളിവ് തേടി ആരെങ്കിലും ശല്യപ്പെടുത്തുമെന്ന ആശങ്ക മൂത്ത് ചില മതങ്ങള്‍ ദൈവത്തെ ഈ പ്രപഞ്ചത്തില്‍ നിന്നുതന്നെ ആട്ടിപ്പായിച്ചു. ഈ പുറത്താക്കപ്പെട്ടവനെ കുറിച്ച് ആരെങ്കിലും നിയമമോ വ്യവസ്ഥയോ ഉന്നയിച്ച് തര്‍ക്കിക്കുമെന്ന ഭയം മൂലം അറിയപ്പെടുന്ന എല്ലാ നിയമങ്ങളും അവന് ബാധകമല്ലാതാക്കി. ഇക്കാലത്താരും ദൈവത്തിന് 'തെളിവ്' ചോദിക്കാറില്ല. ദൈവത്തിന് തെളിവില്ലാത്തതല്ല മറിച്ച് ചോദിക്കന്നവന് വെളിവില്ലാത്തതാണ് പ്രശ്‌നമെന്ന് മതം പ്രഖ്യാപിച്ചിട്ടുണ്ട്. ആ പറയുന്നതില്‍ കാര്യമില്ലാതില്ല. തെളിവില്ലാത്ത ഒന്നിന്റെ തെളിവെവിടെ എന്നു ചോദിക്കുന്നതിലും വിചിത്രമായി എന്താണുള്ളത്?! ദൈവത്ത കുറിച്ച് കാര്യമായൊന്നും അറിയാനാവില്ലെന്നാണ് മതപ്രചരണമെങ്കിലും ഇനി കാര്യമായിട്ടൊന്നും അറിയാന്‍ ബാക്കിയില്ലെന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം! ദൈവത്തെ കുറിച്ച് മതം എന്തൊക്കെയാണ് പറയാന്‍ പോകുന്നതെന്ന് ദൈവത്തിനുപോലും അറിയാനാവാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. തെളിവില്ലാത്തതിനാല്‍ മതം 'അറിഞ്ഞ'തൊക്കെ സത്യമാണോ എന്നറിയാനും വകുപ്പില്ല. അതായത് ദൈവത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്തും പറയാം. ഒന്നുമറിയാനാവാത്ത ദൈവത്തെ പറ്റി എന്തും പറയാനുള്ള അവകാശാധികാരങ്ങള്‍ മതവിശ്വാസിക്ക് സ്വന്തം.
എല്ലാത്തിനും കാരണമുണ്ട്, ദൈവത്തിനത് വേണ്ട, എല്ലാത്തിനേയും ചലിപ്പിക്കാന്‍ ആരെങ്കിലും വേണം, ദൈവം സ്വയം തുള്ളിക്കൊള്ളും -ഈ മാതൃകയിലുള്ള അക്വിനാസ് നിയമങ്ങള്‍ തന്നെ ഉദാഹരണം. പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ച് പരിപാലിച്ച് ഭക്തന്റെ തലയില്‍ കയറി വിക്രിയകള്‍ കാട്ടിക്കൂട്ടുകയും ബലിമൃഗത്തില്‍ രക്തം കാണുമ്പോള്‍ അര്‍മാദിക്കുകയും ചെയ്യുന്ന ദൈവത്തെയാണ് എടുത്ത് പ്രപഞ്ചത്തിന് അപ്പുറമായ എങ്ങോട്ടോ(?) വലിച്ചെറിഞ്ഞത്. ഇനി ആ വകുപ്പില്‍ ആരും തെളിവ് ചോദിക്കില്ലല്ലോ! ദൈവത്തിന്റെ സര്‍വരേഖകളും ആധാരവും ഫാന്‍സ് ക്‌ളബ്ബുകളും ഉള്ളത് പ്രപഞ്ചത്തിലാണ്. പക്ഷെ പുള്ളി പ്രപഞ്ചത്തിനുള്ളില്‍ കാലുകുത്തില്ല- അസ്സല്‍ 'വെടിക്കെട്ടുകാരന്‍ ദൈവം'! പ്രപഞ്ചത്തിന് ബാഹ്യമായ എവിടെ എന്നുചോദിച്ചാല്‍ പ്രപഞ്ചത്തിലിരുന്ന് പ്രപഞ്ചബാഹ്യം എവിടെയെന്ന് ചോദിക്കുന്നോ, കയറെടാ റാസ്‌ക്കല്‍ വണ്ടിയില്‍''-എന്നായിരിക്കും മതമറുപടി.
പിന്നെ ഒരു തലവേദന പ്രപഞ്ചനിയമവും ഭൗതികനിയമങ്ങളുമായിരുന്നു. അവയൊന്നും ദൈവത്തിന് സൂചി കുത്താന്‍ ഇടം നല്‍കില്ലെന്ന വാശിയിലാണ്. ആ വിഷയങ്ങളിലും ദൈവത്തിന് പൂജ്യം മാര്‍ക്കാണെന്ന് മനസ്സിലാക്കിയ മതം ദൈവത്തെ അത്തരം നിയമങ്ങള്‍ക്കെല്ലാം അതീതമായി പ്രതിഷ്ഠിച്ച് കാര്യങ്ങള്‍ എളുപ്പമാക്കി. ഉണ്ടാക്കിയവന് നിയമം ഉണ്ടാക്കാന്‍ ആരും വളര്‍ന്നിട്ടെല്ലെന്ന് തീട്ടൂരവുമിറക്കി. ഇടയ്ക്കിടെ മഹാവിഭേദനം, താപഗതികം, ക്വാണ്ടം സിദ്ധാന്തം എന്നിവ പോലുള്ള പ്രാപഞ്ചിക പരികല്‍പ്പനകളും നിയമങ്ങളുമൊക്കെ ഉദ്ധരിച്ച് 'പ്രാപഞ്ചികനിയമങ്ങള്‍ക്ക് അതീതമായ', പ്രപഞ്ചത്തിലേയില്ലാത്ത ദൈവത്തെ തെളിയിക്കുന്ന ഒടിയന്‍മാരും രംഗത്തുണ്ട്. പ്രാപഞ്ചികനിയമങ്ങള്‍, ഭൗതികസമവാക്യങ്ങള്‍ ഇതൊക്കെ നിങ്ങള്‍ പ്രപഞ്ചാതീതന്റെ കാര്യത്തില്‍ ഉന്നയിക്കുന്നത് ശരിയാണോ എന്നൊക്കെ ചോദിച്ചാല്‍ ഒടിയന്‍മാര്‍ നിലവിടും. എന്തുകൊണ്ടായിക്കൂടാ? ദൈവത്തിന് അജ്ഞതയിലേ ഒളിക്കാനാവൂ. അജ്ഞതയും സംശയവും ഏതൊക്കെ മേഖലകളിലുണ്ടോ അവിടെയൊക്കെ ദൈവത്തെ ഒളിപ്പിക്കാം. അതിനി ബിഗ് ബാംഗായാലും തമോഗര്‍ത്തമായാലും വേണ്ടില്ല. ഒളിത്താവളമെവിടെയുണ്ടോ അവിടെയാണ് ദൈവം പൂത്തുലയുന്നത്. ആധുനികമായ ശാസ്ത്ര പരികല്‍പ്പനകളും സങ്കീര്‍ണ്ണനിയമങ്ങളും സാധാരണക്കാരുടെ ജ്ഞേയ-ജ്ഞാന പരിധിക്ക് പുറത്താണ്. ഇത്തരം സങ്കീര്‍ണ്ണമായ ആശയങ്ങളുടെ പുകമറയില്‍ കുറച്ചുനേരം ദൈവത്തെ സംരംക്ഷിക്കാം.
മഴവില്ലിലും ചിക്കന്‍പോക്‌സിലും ഇരുട്ടറകളിലും ഒളിച്ചിരുന്ന ദൈവം ഇപ്പോള്‍ ക്വണ്ടം അലകള്‍ക്കുള്ളില്‍ അട്ടയെപോലെ ചുരുണ്ടുകയറാന്‍ ശ്രമിക്കുകയാണ്. ഭാവിയിലെ ദൈവത്തിന്റെ ഒളിയിടങ്ങള്‍ ശാസ്ത്രം നാളെ എന്തൊക്കെ കണ്ടുപിടിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ശാസ്ത്രത്തിന്റെ വെളിച്ചമെത്തുന്ന മേഖലകളില്‍ നിന്നും അജ്ജതയുടെ കുറ്റിക്കാട്ടിലേക്ക് ദൈവത്തെ മാറ്റിപ്രതിഷ്ഠിക്കലാണ് മതവ്യാഖ്യാനഫാക്ടറിക്കാരുടെ കുലത്തൊഴില്‍. കാടും പടലും പിടിച്ചു കിടക്കുന്ന ഒളിസ്ഥലം വെട്ടിവെളിപ്പിക്കുമ്പോള്‍ ഇഴജന്തുക്കല്‍ തൊട്ടടുത്ത മറവിലേക്ക് ഓടി മറയുന്നതുപോലെ ശാസ്ത്രത്തിന്റെ വെളിച്ചമെത്തുന്നിടത്തു നിന്നൊക്കെ ദൈവം പ്രാണരക്ഷാര്‍ത്ഥം അജ്ഞതയുടെ തമസ്സിലേക്ക് പലായനം ചെയ്യുന്നു..............
courtesy ; Ravi Chandran C

Wednesday, March 27, 2013
സഭ എന്നും ശാസ്ത്ര, സാമൂഹ്യ പുരോഗതികൾക്ക് എതിരയിരുന്നു. സഭയുടെ ലക്‌ഷ്യം ദരിദ്രരരെയും , പട്ടിണി പാവങ്ങളെയും ഉധരിക്കലും ആയി എനിക്ക് തോന്നിയിട്ടില്ല .സഭ എക്കാലത്തും മറ്റു മതങ്ങൾ അതാതു മതങ്ങള്ക് വേണ്ടി ചെയ്യുന്നത് പൊലെ , ക്രിസ്തു മതത്തിന്റെ സാമ്പത്തിക വളർച്ചയും , വിപുലീകരണവും മാത്രമാണ് ലക്‌ഷ്യം വെച്ചിരുന്നത് . ഇന്ന് അത് രാഷ്ട്രീയ കക്ഷികളെ പോലും നാണിപ്പിക്കുന്ന വിധത്തിൽ അധികാര വടംവലി കളുടെയും ,സാമ്പത്തിക ക്രമകെടുകലുടെയും നടുവില ആണ് . ഒരു മതത്തിൽ നിന്നും ഇതിൽ കൂടുതൽ ഞാൻ ഒന്നും പ്രതീക്ഷിക്കുന്നും ഇല്ല .
Subscribe to:
Posts (Atom)